" ഗുരുദേവന്റെ മൂലമന്ത്രം "
സ്വാമി സാന്ദ്രാനന്ദ
ജനറൽ സെക്രട്ടറി
ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ്
വളരെയധികം ദുഃഖത്തോടെയും വേദനയോടെയും ആണ് ഈ കുറിപ്പെഴുതുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി പരബ്രഹ്മസ്വരൂപനായ, പ്രണവം ഉണർന്ന് പിറപ്പൊഴിഞ്ഞ് വാണ, ശ്രീനാരായണഗുരുദേവന്റെ മൂലമന്ത്രത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ പരക്കുകയാണ്. പ്രത്യേകിച്ചും ഈയുള്ളവനെച്ചുറ്റിപ്പറ്റിയാണ് അത് പ്രചരിക്കുന്നത്. കുറച്ചധികം വർഷങ്ങളായി ഓം നമോ നാരായണായ എന്ന മന്ത്രമാണ് ഗുരുവിന്റെ മന്ത്രമായി ശിവഗിരിയിലുൾപ്പെടെ ഉപയോഗിച്ചുവന്നത്. എന്നാൽ ആ മന്ത്രം വിഷ്ണുവിന്റെ മന്ത്രമായാണ് ഉപയോഗത്തിൽ ഉള്ളത്. മാത്രമല്ല ഉത്തരേന്ത്യൻ സംന്യാസിമാരുടെ ഇടയിൽ പരസ്പരം ബഹുമാനസൂചകമായി ഈ മന്ത്രം ഉപയോഗിക്കാറുമുണ്ട്. ത്രിമൂർത്തി സങ്കല്പങ്ങളിലുള്ള ദേവതകൾക്കും ഉപനിഷദൃഷ്ട്യാ പുനർജ്ജന്മമുണ്ടുതാനും.ആബ്രഹ്മഭുവനാൻ ലോകാഃ പുനരാവൃത്തിനോfർജ്ജുന . ശ്രീഗുരുവിന്റെ കാര്യത്തിൽ പുനരാവൃത്തി അതായത് പുനർജ്ജന്മമില്ലതാനും. സർവദേവതകൾക്കും പുനരാവൃത്തി ഉണ്ടാകുന്നത് അവർ കർമ്മത്തിൽ ബന്ധിക്കപ്പെട്ടതുകൊണ്ടാണ്. അതുകൊണ്ട് കർമ്മവും കർമ്മഫലവും അവരെ സ്വാധീനിക്കും. എന്നു പറഞ്ഞാൽ സ്വതന്ത്രരല്ലെന്നർത്ഥം.
ഈ പശ്ചാത്തലത്തിൽ വേണം കർമ്മങ്ങൾ ബാധിക്കാത്ത നിത്യബുദ്ധ മുക്തസ്വരൂപനായ ശ്രീഗുരുവിന്റെ മൂലമന്ത്രത്തെ മനിലാക്കാൻ. ഒന്ന്, ശ്രീഗുരുവിന്റെ ശിഷ്യപ്രമുഖരിൽ ഒരാളായിരുന്നു ദിവ്യശ്രീ ചൈതന്യസ്വാമികൾ. പണ്ഡിതനും ഗുരുവിൽ പൂർണ സമർപ്പിതചേതും ആയിരുന്ന സ്വാമികൾ അഷ്ടോത്തരശതനാമാവലിയും ധ്യാനശ്ലോകവും എഴുതി ഗുരുവിന് സമർപ്പിച്ചിരുന്നു എന്നാണ് ചരിത്രം. ഗുരു അതു നോക്കിയിട്ടു തിരിച്ചുകൊടുക്കുകയും ചെയ്തു. ആ മന്ത്രങ്ങളാണ് മഹാസമാധി മന്ദിരത്തിൽ ഗുരുവിന് പൂജ ചെയ്യാൻ തുടക്കം മുതൽക്കേ ഉപയോഗിക്കുന്നത്. ആ മന്ത്രാവലി തുടങ്ങുന്നത് ഓം ശ്രീനാരായണപരമഗുരവേ നമഃ എന്നാണ്. ഈ നൂറ്റിയെട്ട് മന്ത്രങ്ങളിൽ ഓം നമോ നാരായണായ എന്ന മന്ത്രമില്ലതാനും. മാത്രവുമല്ല ശ്രീഗുരു ഈ ശരീരം എടുക്കുന്നതിനുമുൻപും ഈ മന്ത്രം ഉപയോഗത്തിൽ ഉണ്ടായിരുന്നു. പിന്നെ എങ്ങനെ ആരാണ് ഓം നമോ നാരായണായഎന്ന മന്ത്രം ഗുരുമന്ത്രമായി കൊണ്ടുവന്നത് എന്നറിയില്ല.
രണ്ട്, ശ്രീഗുരു നാരായണഗുരു എന്നാണ് ഒപ്പിട്ടിരുന്നത്. ഓം നമോ നാരായണായ എന്ന മന്ത്രത്തിൽ ഗുരുവെന്ന പദം ഇല്ല. എന്നാൽ അഷ്ടോത്തരശതനാമാവലിയിൽ പരമഗുരുവെന്നാണ് ചൈതന്യസ്വാമികൾ ഉപയോഗിച്ചിരിക്കുന്നത്. ഇതിനപ്പുറത്ത് ഒരു ഗുരു ഇല്ല തന്നെ. ഗുരുവെന്ന പദം കൂടാതെയുള്ള ഏത് മന്ത്രം ഉപയോഗിച്ചാലും അത് ഗുരുവിനെ സൂചിപ്പിക്കുന്നതാണെന്നു എങ്ങനെ പറയാനാവും? മൂന്ന്, ശിവഗിരിമഠത്തിന്റെ തുടക്കം മുതലുള്ള മിനിട്ട്സ് ബുക്കിൽ മീറ്റിംഗ് തുടങ്ങുന്നതിനു മുൻപ് ആദ്യം എഴുതിവച്ചിരിക്കുന്ന മന്ത്രവും ഓം ശ്രീനാരായണപരമഗുരവേ നമഃ എന്നാണ്. ഇങ്ങനെ ഏത് രീതിയിൽ നോക്കിയാലും ശ്രീനാരായണഗുരുദേവന്റെ മൂലമന്ത്രം എന്ന് പറയുന്നത് ശ്രുതിയുക്തി അനുസരിച്ച് ഓം ശ്രീനാരായണപരമഗുരവേ നമഃ എന്ന് തന്നെയാണെന്നു നിസംശയം ഉറപ്പിക്കാം.
സ്വന്തം ഗുരുവിന്റെ മൂലമന്ത്രം തെറ്റായി ചൊല്ലുകയും അതിനെ ന്യായീകരിക്കുകയും മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നത് ഗുരുത്വമില്ലായ്മയാണ്. ഗുരുവിനെ വിറ്റ് കാശാക്കാൻ ശ്രമിക്കുന്നവർ ഗുരുവിനെ കൂട്ടു പിടിക്കുന്നത് അവരുടെ ബിസിനസ്നന്നാക്കാനാണ്. ശാസ്ത്രത്തിലും ഗുരുവാക്യത്തിലും സത്യബുദ്ധിയില്ലാത്തവരാണ് ശ്രദ്ധാവിഹീനർ. അവരെ ആരു വിചാരിച്ചാലും നന്നാക്കാൻ സാധ്യമല്ല.
ഗുരുവിന്റെ കാലത്ത് കെട്ട് കല്യാണം, പുളികുടി അടിയന്തരം മുതലായ കാര്യങ്ങൾ നടത്തിയിരുന്നത് നാട്ടുപ്രമാണിമാരായിരുന്നു. അവരെ എല്ലാവർക്കും ഭയമുള്ളതുകൊണ്ട് മറ്റുള്ള പാവങ്ങളും അത് അനുസരിക്കുമായിരുന്നു. പിന്നീട് ഗുരുദേവൻ നേരിട്ട് ചെന്ന് അത് നിർത്തിക്കുകയായിരുന്നു. ഇപ്പോഴും ഇതുപോലുള്ള പ്രമാണിമാർ നടമാടുന്നതുകൊണ്ടാണ് സ്വന്തം ഗുരുവിന്റെ മൂലമന്ത്രം അംഗീകരിക്കുവാൻ മടി.
ഇനിയെങ്കിലും ഗുരുഭക്തർ കാര്യകാരണസഹിതം തെറ്റ് മനിലാക്കി ഓം ശ്രീനാരായണ പരമഗുരവേ നമഃ എന്ന ഗുരുവിന്റെ പരമപവിത്രമായ മൂലമന്ത്രം ജപിക്കാൻ തുടങ്ങുക. നമ്മളെ നമ്മളാക്കിത്തീർത്ത- സാമ്പത്തികമായും വിദ്യാഭ്യാസപരമായും ആദ്ധ്യാത്മികമായും - സംസ്കൃത മലയാള തമിഴ് കൃതികളിലൂടെ സൂത്രകർത്താവായും ഭാഷ്യകാരനായും മന്ത്രദ്രഷ്ടാവായും കവിയായും തപസ്വിയായും വർത്തിച്ച അനുകമ്പയുടെ കാരുണ്യത്തിന്റെ നിറകുടമായിരുന്ന ശ്രീഗുരുവിനെ യഥാർത്ഥരീതിയിൽ മനസിലാക്കാൻ ഒരേ ഒരു വഴിയേയുള്ളൂ. അത് ഗുരുവിൽ ശരണാഗതി അടയുക എന്നതാണ്. ഞാൻ എന്ന ഭാവം ഒഴിവാക്കി ലാളിത്യത്തിന്റെ വഴി സ്വീകരിക്കുക. ബാലിശമായ ചർച്ചകളും ചിന്തകളും അമൂല്യമായ മനുഷ്യജന്മത്തെ നശിപ്പിക്കുകയേ ഉള്ളൂ. അതുകൊണ്ട് അപൂർവമായി ലഭിച്ച മനുഷ്യജന്മത്തെ പ്രണവമുണർന്ന് പിറപ്പൊഴിഞ്ഞ് വാണ ശ്രീഗുരുവിന്റെ സേവയ്ക്കായി ഉപയോഗപ്പെടുത്താം. ശ്രീഗുരുവിന്റെ അനുഗ്രഹത്തിനായി ഒരുമിച്ച് പ്രാർത്ഥിക്കാം.

No comments:
Post a Comment