SNDP YOGAM Br.3454 Nagpur.
Sree Narayana Dharma Paripalana Yogam Branch No:.3454, NAGPUR. Blogged by , K.K.JAYAN.
Saturday, July 14, 2018
IMPORTANT NOTICE
*IMPORTANT NOTICE*
*Family visit*.
Family visit of CHANDRAPUR Area by
SNDP Yogam Branch 3454 is scheduled today.
i.e o n 15/07/2018*

നിയതബ്രഹ്മചര്യാന്തേ ന ഗാര്‍ഹസ്ഥ്യം യദീഹതേ ആജീവമോചനം വര്‍ണ്ണീ സുഖം ഗുരുകുലേ വസേത്
________________________________
ബ്രഹ്മചര്യാശ്രമം കഴിഞ്ഞാല്‍ ഗൃഹസ്ഥാശ്രമത്തെ ഇഷ്ടപ്പെടാത്ത ബ്രഹ്മചാരി ജീവിതാവസാനം വരെ ഗുരുവിനോടു കൂടി ഗുരുകുലാശ്രമത്തില്‍ തന്നെ താമസിക്കണം.
- ശ്രീനാരായണഗുരു
മതസാഹിത്യം നല്ലതെന്നു പറയുന്ന മതം അനുഷ്ഠിക്കുന്നവരുടെ ആചാരം നന്നല്ലല്ലോ. അപ്പോള്‍ മതസാഹിത്യം എങ്ങനെയിരുന്നാലും മനുഷ്യന്‍ ദുഷിച്ചാല്‍ ഫലമില്ല. മനുഷ്യന്‍ നന്നാകണം. ജാതി പോകണം. പ്രവൃത്തിയിലും വാക്കിലും വിചാരത്തിലും ശുദ്ധിവേണം. ക്രിസ്തുമതത്തിലും മുഹമ്മദുമതത്തിലും എങ്ങും മാറ്റമില്ല.

🔥ശ്രീനാരായണഗുരുവിലൂടെ🔥
🕉
ചോദ്യം :
(a) നാരായണഗുരു കോടതികളിൽ ഹാജരാകേണ്ടതില്ല എന്നുള്ള ഉത്തരവ് ഇറങ്ങിയ വർഷം ഏതു..?
1904
(b) ഏതു സാഹചര്യത്തിലാണ് തിരുവിതാംകൂർ ഗവണ്മെന്റ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്..?
നാഗർകോവിൽ ചിന്മയസ്വരൂപാനന്ദസ്വാമികൾ അരുവിപ്പുറം ക്ഷേത്രത്തിലേക്ക് എഴുതിക്കൊടുത്തിരുന്ന ധർമ്മസ്വത്തുക്കളെക്കുറിച്ചു നാഗർകോവിൽ ജില്ലാകോടതിയിൽ നടന്ന കേസ്സിൽ നാരായണഗുരു കോടതിയിൽ ഹാജരാകാത്തതുകൊണ്ട് കേസ്സിന്റെ വിധി അരുവിപ്പുറം ക്ഷേത്രത്തിനു ദോഷകരമായിത്തീർന്നു. ഇത് അറിഞ്ഞ ശ്രീമൂലംതിരുന്നാൾ മഹാരാജാവ് തിരുമനസ്സിന്റെ ആജ്ഞപ്രകാരം അന്നത്തെ തിരുവിതാംകൂർ ഗവണ്മെന്റ് ശ്രീനാരായണഗുരു കോടതികളിൽ ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കിക്കൊണ്ട് ഒരു ഉത്തരവ് പുറപ്പെടുവിച്ചു.
ചരിത്രം പരിശോധിച്ചാൽ ആത്മജ്ഞാനം നേടി അധോമുഖരായ ജനങ്ങളെ ഉയർത്താൻ സമൂഹത്തിലേക്ക് ഇറങ്ങിവന്നവർക്കെല്ലാം ധാരാളം ക്ലേശങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് എന്ന് നമുക്ക് കാണാൻ കഴിയും. മുഹമ്മദ് നബിക്കു ബദർ യുദ്ധം ചെയ്യേണ്ടിവരെ വന്നിട്ടുണ്ട്. യേശുദേവന് അവസാനം കൊടിയ പീഡനം സഹിച്ചു മുൾക്കിരീടം പേറി കുരിശുമരണം വരിക്കേണ്ടിവന്നു. ശ്രീബുദ്ധന് വിഷം കഴിച്ചു മഹാസമാധി പ്രാപിക്കേണ്ടിവന്നു. ഓഷോ slow poison ശരീരത്തിൽ കുത്തിവച്ചു അവസാനം ശരീരം ഉപേക്ഷിച്ചു. എന്നാൽ നാരായണഗുരുവിനു എതിരായി കോടതിയിൽ കേസ് വന്നപ്പോൾ "നാരായണഗുരുവിനെ കോടതിയിൽ കയറ്റി വിചാരണ ചെയ്യുവാൻ പാടുള്ളതല്ല" എന്നു വിളംബരം പുറപ്പെടുവിക്കുകയാണ് സവർണ്ണ മേധാവിത്വം കൊടികുത്തി വാഴുന്ന കാലത്തു സവർണ്ണരായ ഭരണാധികാരികൾ പോലും ചെയ്തത്. ലോകചരിത്രത്തിൽ ഏതെങ്കിലും ഒരുമഹാത്മാവിനു ഇത്തരത്തിൽ ഒരു ബഹുമതി കിട്ടിയിട്ടുണ്ടങ്കിൽ അത് നാരായണഗുരുവിനു മാത്രമാണ്.
ഗുരുവിന്റെ മഹത്വം തിരിച്ചറിഞ്ഞവരെല്ലാം സവർണ്ണരായിരുന്നു എന്ന് നിർമത്സരബുദ്ധിയോടെ ചരിത്രം പരിശോധിച്ചാൽ നമുക്ക് അറിയാൻ കഴിയും. ഗുരുവിനെ പ്രകീർത്തിച്ചു ഓം ബ്രഹ്മണേ മൂർത്തിമതെ എന്ന് ആദ്യം ഗാനം ചെയ്തതും ഗുരുവിനെ പൂജിക്കാൻ 108 മന്ത്രങ്ങൾ അടങ്ങുന്ന ഗുരുപുഷ്പാഞ്ജലി മന്ത്രം എഴുതിയതും ഈഴവരല്ല. ഗുരുനിന്ദ കാണിക്കാൻ നമ്മൾ മുന്നിരയിലുണ്ടായിരുന്നുതാനും.അത് ഇന്നും തുടർന്നുപോരുന്നു. തിരുവിതാംകൂർ മഹാറാണി ഗുരുവിന്റെ എഴുന്നള്ളത്തു കാണാൻ ശിവഗിരിക്കടുത്തുള്ള കൊട്ടാരംവക guest housil രഹസ്യമായി പോയി കാത്തുനിന്നു ഗുരുവിന്റെ ദർശനം നേടിയിട്ടുണ്ട് എന്ന് വായിച്ചിട്ടുണ്ട്. വേദങ്ങളും, ഉപനിഷത്തുകളും ,ശാസ്ത്രങ്ങളും അറിയാമായിരുന്ന സവർണ്ണരായ തിരുവിതാംകൂർ ഭരണാധികാരികൾ ഗുരുവിന്റെ മഹത്വം വേണ്ടവണ്ണം അറിഞ്ഞിരുന്നു എന്ന് നമുക്കു ഈ ഉത്തരവിലൂടെ സംശയഭേദമന്യേ മനസ്സിലാക്കാവുന്നതാണ്. അതെ..സത്യമൂർത്തിയായ ഗുരു കോടതിയിൽ ഹാജരായി സത്യം ബോധിപ്പിക്കണ്ട സാഹചര്യം ഒരിക്കലും ഉണ്ടാകാൻ പാടില്ലെന്ന് അന്നു വിവേകമുള്ള ഭരണാധികാരികൾ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
നാരായണഗുരുവിന്റെ സന്ദേശം ഉൾക്കൊണ്ടു അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരെ ജാതിസൂചകപേര് സ്വന്തം പേരിൽ നിന്നും ഒഴിവാക്കിയ ഭാരതകേസരി ശ്രീ മന്നത്തുപദ്മനാഭന്റെ നേതൃത്വത്തിൽ നടന്ന സവർണ്ണജാഥ ശിവഗിരിയിലെത്തി നാരായണഗുരുവിനെ പ്രദക്ഷിണംവച്ചു നമസ്കരിച്ചതും ഇവിടെ പ്രസ്താവ്യമാണ്.
ഇന്നും മാടനെയും ചുടലമാടനെയും പൂജിച്ചു സർപ്പംതുള്ളലും കുരുതിയും നടത്തി പൊങ്കാലയിട്ടു നടക്കുന്ന ശ്രീനാരായണീയർ എന്ന് അവകാശപ്പെടുന്ന നാം ഗുരുവിന്റെ മധുമധുരമാം മാരി കോരിച്ചൊരിയുന്ന ജ്ഞാനാമൃതങ്ങളെ അറിയാതെ അനുഷ്ഠിക്കാതെ അനുസന്ധാനം ചെയ്യാതെ , മനസ്സിനെ ഉയർത്താതെ വീണ്ടും അധമജീവിതം നയിക്കുന്നുവെങ്കിൽ അത് നിങ്ങളുടെ തീരുമാനം മാത്രമാണ്. മാറേണ്ടത് നിങ്ങളാണ്. നിങ്ങളുടെ മനസ്സിൽ നിന്ന് ദുരാചാരങ്ങളുടെ സംസ്കാരം പറിച്ചെറിയാൻ നിങ്ങൾക്ക് മാത്രമേ സാധിക്കൂ. അതിനു സ്വയം മനസിനെ പരിശീലിപ്പിച്ചെങ്കിലേ അത് സാധ്യമാകൂ.
🔥അസതോമാ സദ്ഗമയ🔥

Subscribe to:
Comments (Atom)