SNDP YOGAM Br.3454 Nagpur.

Sree Narayana Dharma Paripalana Yogam Branch No:.3454, NAGPUR. Blogged by , K.K.JAYAN.


Tuesday, August 14, 2018

ചതയത്തിന് ആഘോഷമില്ല .............കണിച്ചുകുളങ്ങര :മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍
ശ്രീനാരായണ ഗുരുദേവന്റെ 164ാമത് ജയന്തി ആഘോഷങ്ങള്‍ ആര്‍ഭാടരഹിതമായി
ലളിതമായ ചടങ്ങുകളോടെ നടത്തണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി
വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചു.  ആഘോഷങ്ങള്‍ക്കു വേണ്ടി
സമാഹരിച്ചിട്ടുള്ള പണം എസ്.എന്‍.ഡി.പി യോഗവുമായി ആലോചിച്ച്
ദുരന്തമനുഭവിക്കുന്നവരുടെ പുനരധിവാസ പ്രവര്‍ത്തനത്തിനായി വിനിയോഗിക്കണം.
അതിശക്തമായ മഴ,ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതക്ഷോഭങ്ങളുടെ ദുരന്തം
നിമിത്തം ലക്ഷകണക്കിന് ജനങ്ങളാണ്  ദുരിതം അനുഭവിക്കുന്നത്.ദുരന്തത്തില്‍
187പേര്‍ മരിക്കുകയും 27 പേരെ കാണാതാവുകയും നിരവധിപേരുടെ കിടപ്പാടം വരെ
നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.ഇവരുടെ ദുഖത്തില്‍ എസ്.എന്‍.ഡി.പി യോഗവും
പങ്കുചേരുന്നതായും വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചു.