SNDP YOGAM Br.3454 Nagpur.

Sree Narayana Dharma Paripalana Yogam Branch No:.3454, NAGPUR. Blogged by , K.K.JAYAN.


Wednesday, July 18, 2018

ഓം ശ്രീ നാരായണ പരമ ഗുരവേ നമ:

ഉത്തമാഭിജനാം ധർമ്മ്യാം സുശീലാം ലക്ഷണാന്വിതാം പ്രസന്നാം വരയേത് കന്യാംഗുരുമാതൃപിതൃപ്രിയാം  

Meaning:

നല്ല കുലത്തിൽ ജനിച്ചവളും ശീലാവതിയും ഉത്തമ ലക്ഷണമുള്ളവളും സന്തോഷവതിയും മാതാവിനും പിതാവിനും ഗുരുവിനും ഇഷ്ടപ്പെട്ടവളുമായ ഒരു കന്യകയെ വിവാഹം കഴിക്കണം. 

 - ശ്രീനാരായണഗുരു

_________________________________________________________________________________


ഹിന്ദു മതത്തില്‍ എല്ലാ മതതത്വങ്ങളും അടങ്ങിയിരിക്കുന്നുണ്ട്. 

 - ശ്രീനാരായണഗുരു

_________________________________________________________________________________

സദാചാരം

നല്ലതല്ലൊരുവൻ ചെയ്ത
നല്ല കാര്യം മറപ്പത്
നല്ലതല്ലാത്തതുടനേ
മറന്നീടുന്നതുത്തമം.       

ധർമ്മം ജയിക്കുന്നു, സത്യം
ജയിക്കുന്നിങ്ങു സർവ്വദാ
അധർമ്മവും ജയിക്കുന്നി-
ല്ലസത്യവുമൊരിക്കലും.       

നെല്ലിന്നു നീരു വിട്ടീടിൽ
പുല്ലിനും പോയിടുന്നത്;
കല്ലിലത്രേ ജലം, നെല്ലിൽ-
ച്ചെല്ലും വഴി ചെറുക്കുകിൽ.       

പേരും പ്രഭുത്വവും നല്ലോ-
രാരുമേ കൈവിടില്ലത്,
നേരറ്റ കൃപണർക്കൊട്ടും
ചേരാ, നേരേ വിപര്യയം.       

ഒന്നുണ്ടു നേരു, നേരല്ലി-
തൊന്നും, മർത്ത്യർക്കു സത്യവും
ധർമ്മവും വേണമായുസ്സ്
നിൽക്കുകില്ലാർക്കുമോർക്കുക.       

ദത്താപഹാരം വംശ്യർക്കു
മത്തലേകീടുമെന്നതു
വ്യർത്ഥ മല്ല പുരാഗീരി-
തെത്രയും സത്യമോർക്കുക.       

കൊടുത്തതു തിരിച്ചങ്ങോ-
ട്ടെടുക്കുന്നവനെത്രയും
നിസ്വനാമവനെക്കാളും

നിസ്വനില്ലാരുമൂഴിയിൽ.

Tuesday, July 17, 2018

*ഓം ശ്രീ നാരായണ പരമ ഗുരവേ നമ:*
: വേദാനധീത്യ! നിഖിലാംസ്തത്തദാചാര്യ കൽപിതാൻ പിത്രോർഗുരോശ്ചാനുമത്യാ സ്നാതഃ സാധു ഗൃഹീഭവേത് 
________________________________
ആചാര്യൻമാരാൽ ഉപദേശിച്ച എല്ലാ അറിവുകളേയും പഠിച്ചതിനു ശേഷം മാതാപിതാക്കൻമാരുടേയും ഗുരുവിന്റേയും ആജ്ഞയനുസരിച്ച് ശുദ്ധനായി ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിക്കണം.

 - ശ്രീനാരായണഗുരു
: (മതപ്രമാണ ഗ്രന്ഥങ്ങളില്‍ ധര്‍മ്മവിരുദ്ധമായ ഉപദേശങ്ങള്‍ ഉള്ള പക്ഷം)

അങ്ങനെ വരാതിരിക്കാന്‍ മതഗുരുക്കന്മാര്‍ സൂക്ഷിക്കേണ്ടതാണ്. ദയാനന്ദ സരസ്വതി വേദം പ്രമാണമാക്കുന്നുണ്ടെങ്കിലും വേദത്തില്‍ അസംബന്ധമായുള്ള ഭാഗം കൃത്രിമമെന്ന് തള്ളിക്കളയുന്നില്ലേ? അങ്ങനെയാണ് എല്ലാ മതാചാര്യന്മാരും ചെയ്യേണ്ടത്.

 - ശ്രീനാരായണഗുരു
 *ദത്താപഹാരം*

ഒന്നുണ്ടു നേരു, നേരല്ലി-
തൊന്നും, മർത്ത്യർക്കു സത്യവും
ധർമ്മവും വേണ,മായുസ്സും
നില്ക്കുകില്ലാർക്കുമോർക്കുക.

ദത്താപഹാരം വംശ്യർക്കു-
മത്തലേകിടുമെന്നതു
വ്യർത്ഥമല്ല പുരാഗീരി-
തെത്രയും സത്യമോർക്കുക.

കൊടുത്തതു തിരിച്ചങ്ങോ-
ട്ടെടുക്കുന്നവനെത്രയും
നിസ്സ്വനാമവനെക്കാളും
നിസ്സ്വനില്ലാരുമൂഴിയിൽ.

Monday, July 16, 2018

*Important Notice*

*IMPORTANT NOTICE*

*Family visit of Katol Road (Friends Colony) Area by SNDP  Yogam Branch 3454 is scheduled on 22/07/2018 *

Narayaneeyam



Narayaneeyam teaching  classes shall be held at S N D P YOGAM Branch 3454 Guru Mandira Hall Nagpur on every Thursday from 10:30 am to 12:30 am. It is free of any charge. Interested members may please attend the  classes and avail benefit.
*ഇന്ന് കർക്കിടകം_ഒന്ന്*

👏രാമായണത്തിന്‍റെ പുണ്യം നിറച്ച് വീണ്ടും ഒരു രാമായണ മാസം ആരംഭിക്കുന്നു.👏

രാമം ദശരഥം വിദ്ധി മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവിം വിദ്ധി ഗച്ഛതാത യഥാസുഖം.

ഹൈന്ദവർക്ക് ഇത് രാമായണ മാസം… പുണ്യദിനങ്ങളുടെ കർക്കിടകമാസം
രാമായണത്തിന്‍റെ പുണ്യം നിറച്ച് കർക്കിടകം വീണ്ടും.

പാരായണത്തിനപ്പുറം മനസ്സിന്‍റെ പരിവർത്തനം ലക്ഷ്യമാക്കുന്നു രാമായണ മാസാചരണം. ആത്മീയമായ ആനന്ദത്തിന്‍റെ ആ നാളുകളിലേക്ക് ഉണരുകയാണ് മനസ്സും ശരീരവും ഒരിക്കൽ കൂടി.

ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ
ശ്രീരാമ! രാമ രാമ!
ശ്രീരാമഭദ്ര! ജയ
ശ്രീരാമ! രാമ രാമ! സീതാഭിരാമ ! ജയ
ശ്രീരാമ! രാമ രാമ! ലോകാഭിരാമ! ജയ
ശ്രീരാമ! രാമാ രാമ! രാവണാന്തക രാമ!
ശ്രീരാമ! മമ ഹൃദിരമതാം
രാമ! രാമ!
ശ്രീരാഘവാത്മാരാമ!
ശ്രീരാമ രമാപതേ!
ശ്രീരാമ രമണീയവിഗ്രഹ!
നമോസ്തുതേ
നാരായണായ നമോ
നാരായണായ നമോ
നാരായണായ നമോ
നാരായണായ നമഃ

രാമനാമം ജപിച്ചു കൊണ്ട് തുടങ്ങാം ഈ രാമായണ മാസം. ശ്രീരാമചന്ദ്രന്റെയും, സീതാ മാതാവിന്റയും അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഹൃദ്യമായ ഒരു രാമായണമാസം ആശംസിക്കുന്നു !!

Sunday, July 15, 2018

" ഗു​രു​ദേ​വ​ന്റെ മൂലമന്ത്രം "

സ്വാ​മി സാ​ന്ദ്രാ​ന​ന്ദ
ജ​​​ന​​​റൽ സെ​​​ക്ര​​​ട്ട​​​റി
ശ്രീ​​​നാ​​​രാ​​​യ​​​ണ​​​ധർ​​​മ്മ​​​സം​​​ഘം ട്ര​​​സ്റ്റ്

വ​​​ള​​​രെ​​​യ​​​ധി​​​കം ദുഃ​​​ഖ​​​ത്തോ​​​ടെ​​​യും വേ​​​ദ​​​ന​​​യോ​​​ടെ​​​യും ആ​​​ണ് ഈ കു​​​റി​​​പ്പെ​​​ഴു​​​തു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ കു​​​റ​​​ച്ചു നാ​​​ളു​​​ക​​​ളാ​​​യി പ​​​ര​​​ബ്ര​​​ഹ്മ​​​സ്വ​​​രൂ​​​പ​​​നാ​​​യ, പ്ര​​​ണ​​​വം ഉ​​​ണർ​​​ന്ന് പി​​​റ​​​പ്പൊ​​​ഴി​​​ഞ്ഞ് വാ​​​ണ, ശ്രീ​​​നാ​​​രാ​​​യ​​​ണ​​​ഗു​​​രു​​​ദേ​​​വ​​​ന്റെ മൂ​​​ല​​​മ​​​ന്ത്ര​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള തെ​​​റ്റി​​​ദ്ധാ​​​ര​​ണ പ​​​ര​​​ക്കു​​​ക​​​യാ​​​ണ്. പ്ര​​​ത്യേ​​​കി​​​ച്ചും ഈ​​​യു​​​ള്ള​​​വ​​​നെ​​​ച്ചു​​​റ്റി​​​പ്പ​​​റ്റി​​​യാ​​​ണ് അ​​​ത് പ്ര​​​ച​​​രി​​​ക്കു​​​ന്ന​​​ത്. കു​​​റ​​​ച്ച​​​ധി​​​കം വർ​​​ഷ​​​ങ്ങ​​​ളാ​​​യി ഓം ന​​​മോ നാ​​​രാ​​​യ​​​ണാ​​യ എ​​​ന്ന മ​​​ന്ത്ര​​​മാ​​​ണ് ഗു​​​രു​​​വി​​​ന്റെ മ​​​ന്ത്ര​​​മാ​​​യി ശി​​​വ​​​ഗി​​​രി​​​യി​​​ലുൾ​​​പ്പെ​​​ടെ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​വ​​​ന്ന​​​ത്. എ​​​ന്നാൽ ആ മ​​​ന്ത്രം വി​​​ഷ്​​ണു​​​വി​​​ന്റെ മ​​​ന്ത്ര​​​മാ​​​യാ​​​ണ് ഉ​​​പ​​​യോ​​​ഗ​​​ത്തിൽ ഉ​​​ള്ള​​​ത്. മാ​​​ത്ര​​​മ​​​ല്ല ഉ​​​ത്ത​​​രേ​​​ന്ത്യൻ സം​​​ന്യാ​​​സി​​​മാ​​​രു​​​ടെ ഇ​​​ട​​​യിൽ പ​​​ര​​​സ്​​പ​​​രം ബ​​​ഹു​​​മാ​​​ന​​​സൂ​​​ച​​​ക​​​മാ​​​യി ഈ മ​​​ന്ത്രം ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​റു​​​മു​​​ണ്ട്. ത്രി​​​മൂർ​​​ത്തി സ​​​ങ്ക​​​ല്​​പ​​​ങ്ങ​​​ളി​​​ലു​​​ള്ള ദേ​​​വ​​​ത​​​കൾ​​​ക്കും ഉ​​​പ​​​നി​​​ഷ​​​ദൃ​​​ഷ്​​ട്യാ പു​​​നർ​​​ജ്ജ​​​ന്മ​​​മു​​​ണ്ടു​​​താ​​​നും.​​​ആ​​​ബ്ര​​​ഹ്മ​​​ഭു​​​വ​​​നാൻ ലോ​​​കാഃ പു​​​ന​​​രാ​​​വൃ​​​ത്തി​​​നോfർ​​​ജ്ജു​​​ന​​​ . ശ്രീ​​​ഗു​​​രു​​​വി​​​ന്റെ കാ​​​ര്യ​​​ത്തിൽ പു​​​ന​​​രാ​​​വൃ​​​ത്തി അ​​​താ​​​യ​​​ത് പു​​​നർ​​​ജ്ജ​​​ന്മ​​​മി​​​ല്ല​​​താ​​​നും. സർ​​​വ​​​ദേ​​​വ​​​ത​​​കൾ​​​ക്കും പു​​​ന​​​രാ​​​വൃ​​​ത്തി ഉ​​​ണ്ടാ​​​കു​​​ന്ന​​​ത് അ​​​വർ കർ​​​മ്മ​​​ത്തിൽ ബ​​​ന്ധി​​​ക്ക​​​പ്പെ​​​ട്ട​​​തു​​​കൊ​​​ണ്ടാ​​​ണ്. അ​​​തു​​​കൊ​​​ണ്ട് കർ​​​മ്മ​​​വും കർ​​​മ്മ​​​ഫ​​​ല​​​വും അ​​​വ​​​രെ സ്വാ​​​ധീ​​​നി​​​ക്കും. എ​​​ന്നു പ​​​റ​​​ഞ്ഞാൽ സ്വ​​​ത​​​ന്ത്ര​​​ര​​​ല്ലെ​​​ന്നർ​​​ത്ഥം.

ഈ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തിൽ വേ​​​ണം കർ​​​മ്മ​​​ങ്ങൾ ബാ​​​ധി​​​ക്കാ​​​ത്ത നി​​​ത്യ​​​ബു​​​ദ്ധ മു​​​ക്ത​​​സ്വ​​​രൂ​​​പ​​​നാ​​യ ശ്രീ​​​ഗു​​​രു​​​വി​​​ന്റെ മൂ​​​ല​​​മ​​​ന്ത്ര​​​ത്തെ മ​​​ന​​ി​​​ലാ​​​ക്കാൻ. ഒ​​​ന്ന്, ശ്രീ​​​ഗു​​​രു​​​വി​​​ന്റെ ശി​​​ഷ്യ​​​പ്ര​​​മു​​​ഖ​​​രിൽ ഒ​​​രാ​​​ളാ​​​യി​​​രു​​​ന്നു ദി​​​വ്യ​​​ശ്രീ ചൈ​​​ത​​​ന്യ​​​സ്വാ​​​മി​​​കൾ. പ​​​ണ്​​ഡി​​​ത​​​നും ഗു​​​രു​​​വിൽ പൂർ​​​ണ സ​​​മർ​​​പ്പി​​​ത​​​ചേ​​​ത​​ും ആ​​​യി​​​രു​​​ന്ന സ്വാ​​​മി​​​കൾ അ​​​ഷ്‌​​​ടോ​​​ത്ത​​​ര​​​ശ​​​ത​​​നാ​​​മാ​​​വ​​​ലി​​​യും ധ്യാ​​​ന​​​ശ്ലോ​​​ക​​​വും എ​​​ഴു​​​തി ഗു​​​രു​​​വി​​​ന് സ​​​മർ​​​പ്പി​​​ച്ചി​​​രു​​​ന്നു എ​​​ന്നാ​​​ണ് ച​​​രി​​​ത്രം. ഗു​​​രു അ​​​തു നോ​​​ക്കി​​​യി​​​ട്ടു തി​​​രി​​​ച്ചു​​​കൊ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്​​തു. ആ മ​​​ന്ത്ര​​​ങ്ങ​​​ളാ​​​ണ് മ​​​ഹാ​​​സ​​​മാ​​​ധി മ​​​ന്ദി​​​ര​​​ത്തിൽ ഗു​​​രു​​​വി​​​ന് പൂ​​ജ ചെ​​​യ്യാൻ തു​​​ട​​​ക്കം മു​​​തൽ​​​ക്കേ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. ആ മ​​​ന്ത്രാ​​​വ​​​ലി തു​​​ട​​​ങ്ങു​​​ന്ന​​​ത് ഓം ശ്രീ​​​നാ​​​രാ​​​യ​​​ണ​​​പ​​​ര​​​മ​​​ഗു​​​ര​​​വേ ന​​​മഃ​ എ​​​ന്നാ​​​ണ്. ഈ നൂ​​​റ്റി​​​യെ​​​ട്ട് മ​​​ന്ത്ര​​​ങ്ങ​​​ളിൽ ​​ഓം ന​​​മോ നാ​​​രാ​​​യ​​​ണാ​​​യ​ എ​​​ന്ന മ​​​ന്ത്ര​​​മി​​​ല്ല​​​താ​​​നും. മാ​​​ത്ര​​​വു​​​മ​​​ല്ല ശ്രീ​​​ഗു​​​രു ഈ ശ​​​രീ​​​രം എ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​മുൻ​​​പും ഈ മ​​​ന്ത്രം ഉ​​​പ​​​യോ​​​ഗ​​​ത്തിൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. പി​​​ന്നെ എ​​​ങ്ങ​​​നെ ആ​​​രാ​​​ണ് ഓം ന​​​മോ നാ​​​രാ​​​യ​​​ണാ​​​യ​എ​​​ന്ന മ​​​ന്ത്രം ഗു​​​രു​​​മ​​​ന്ത്ര​​​മാ​​​യി കൊ​​​ണ്ടു​​​വ​​​ന്ന​​​ത് എ​​​ന്ന​​​റി​​​യി​​​ല്ല.

ര​​​ണ്ട്, ശ്രീ​​​ഗു​​​രു ​​നാ​​​രാ​​​യ​​​ണ​​​ഗു​​​രു​ എ​​​ന്നാ​​​ണ് ഒ​​​പ്പി​​​ട്ടി​​​രു​​​ന്ന​​​ത്. ​​ഓം ന​​​മോ നാ​​​രാ​​​യ​​​ണാ​​​യ​ എ​​​ന്ന മ​​​ന്ത്ര​​​ത്തിൽ ഗു​​​രു​​​വെ​​​ന്ന പ​​​ദം ഇ​​​ല്ല. എ​​​ന്നാൽ അ​​​ഷ്‌​​​ടോ​​​ത്ത​​​ര​​​ശ​​​ത​​​നാ​​​മാ​​​വ​​​ലി​​​യിൽ പ​​​ര​​​മ​​​ഗു​​​രു​​​വെ​​​ന്നാ​​​ണ് ചൈ​​​ത​​​ന്യ​​​സ്വാ​​​മി​​​കൾ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ന​​​പ്പു​​​റ​​​ത്ത് ഒ​​​രു ഗു​​​രു ഇ​​​ല്ല ത​​​ന്നെ. ഗു​​​രു​​​വെ​​​ന്ന പ​​​ദം കൂ​​​ടാ​​​തെ​​​യു​​​ള്ള ഏ​​​ത് മ​​​ന്ത്രം ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ലും അ​​​ത് ഗു​​​രു​​​വി​​​നെ സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നു എ​​​ങ്ങ​​​നെ പ​​​റ​​​യാ​​​നാ​​​വും? മൂ​​​ന്ന്, ശി​​​വ​​​ഗി​​​രി​​​മ​​​ഠ​​​ത്തി​​​ന്റെ തു​​​ട​​​ക്കം മു​​​ത​​​ലു​​​ള്ള മി​​​നി​​​ട്ട്‌​​​സ് ബു​​​ക്കിൽ മീ​​​റ്റിം​​​ഗ് തു​​​ട​​​ങ്ങു​​​ന്ന​​​തി​​​നു മുൻ​​​പ് ആ​​​ദ്യം എ​​​ഴു​​​തിവച്ചി​​​രി​​​ക്കു​​​ന്ന മ​​​ന്ത്ര​​​വും ഓം ശ്രീ​​​നാ​​​രാ​​​യ​​​ണ​​​പ​​​ര​​​മ​​​ഗു​​​ര​​​വേ ന​​​മഃ​ എ​​​ന്നാ​​​ണ്. ഇ​​​ങ്ങ​​​നെ ഏ​​​ത് രീ​​​തി​​​യിൽ നോ​​​ക്കി​​​യാ​​​ലും ശ്രീ​​​നാ​​​രാ​​​യ​​​ണ​​​ഗു​​​രു​​​ദേ​​​വ​​​ന്റെ മൂ​​​ല​​​മ​​​ന്ത്രം എ​​​ന്ന് പ​​​റ​​​യു​​​ന്ന​​​ത് ശ്രു​​​തി​​​യു​​​ക്തി അ​​​നു​​​സ​​​രി​​​ച്ച് ​​ഓം ശ്രീ​​​നാ​​​രാ​​​യ​​​ണ​​​പ​​​ര​​​മ​​​ഗു​​​ര​​​വേ ന​​​മഃ​ എ​​​ന്ന് ത​​​ന്നെ​​​യാ​​​ണെ​​​ന്നു നിസംശ​​​യം ഉ​​​റ​​​പ്പി​​​ക്കാം.

സ്വ​​​ന്തം ഗു​​​രു​​​വി​​​ന്റെ മൂ​​​ല​​​മ​​​ന്ത്രം തെ​​​റ്റാ​​​യി ചൊ​​​ല്ലു​​​ക​​​യും അ​​​തി​​​നെ ന്യാ​​​യീ​​​ക​​​രി​​​ക്കു​​​ക​​​യും മ​​​റ്റു​​​ള്ള​​​വ​​​രെ തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​ത് ഗു​​​രു​​​ത്വ​​​മി​​​ല്ലാ​​​യ്​​മ​​​യാ​​​ണ്. ഗു​​​രു​​​വി​​​നെ വി​​​റ്റ് കാ​​​ശാ​​​ക്കാൻ ശ്ര​​​മി​​​ക്കു​​​ന്ന​​​വർ ഗു​​​രു​​​വി​​​നെ കൂ​​​ട്ടു പി​​​ടി​​​ക്കു​​​ന്ന​​​ത് അ​​​വ​​​രു​​​ടെ ബി​​​സി​​​ന​​​സ്​​ന​​​ന്നാ​​​ക്കാ​​​നാ​​​ണ്. ശാ​​​സ്​​ത്ര​​​ത്തി​​​ലും ഗു​​​രു​​​വാ​​​ക്യ​​​ത്തി​​​ലും സ​​​ത്യ​​​ബു​​​ദ്ധി​​​യി​​​ല്ലാ​​​ത്ത​​​വ​​​രാ​​​ണ് ശ്ര​​​ദ്ധാ​​​വി​​​ഹീ​​​നർ. അ​​​വ​​​രെ ആ​​​രു വി​​​ചാ​​​രി​​​ച്ചാ​​​ലും ന​​​ന്നാ​​​ക്കാൻ സാ​​​ധ്യ​​​മ​​​ല്ല.

ഗു​​​രു​​​വി​​​ന്റെ കാ​​​ല​​​ത്ത് കെ​​​ട്ട് ക​​​ല്യാ​​​ണം, പു​​​ളി​​​കു​​​ടി അ​​​ടി​​​യ​​​ന്തരം മു​​​ത​​​ലാ​​യ കാ​​​ര്യ​​​ങ്ങൾ ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​ത് നാ​​​ട്ടു​​​പ്ര​​​മാ​​​ണി​​​മാ​​​രാ​​​യി​​​രു​​​ന്നു. അ​​​വ​​​രെ എ​​​ല്ലാ​​​വർ​​​ക്കും ഭ​​​യ​​​മു​​​ള്ള​​​തു​​​കൊ​​​ണ്ട് മ​​​റ്റു​​​ള്ള പാ​​​വ​​​ങ്ങ​​​ളും അ​​​ത് അ​​​നു​​​സ​​​രി​​​ക്കു​​​മാ​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ട് ഗു​​​രു​​​ദേ​​​വൻ നേ​​​രി​​​ട്ട് ചെ​​​ന്ന് അ​​​ത് നിർ​​​ത്തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​പ്പോ​​​ഴും ഇ​​​തു​​​പോ​​​ലു​​​ള്ള പ്ര​​​മാ​​​ണി​​​മാർ ന​​​ട​​​മാ​​​ടു​​​ന്ന​​​തു​​​കൊ​​​ണ്ടാ​​​ണ് സ്വ​​​ന്തം ഗു​​​രു​​​വി​​​ന്റെ മൂ​​​ല​​​മ​​​ന്ത്രം അം​​​ഗീ​​​ക​​​രി​​​ക്കു​​​വാൻ മ​​​ടി.

ഇ​​​നി​​​യെ​​​ങ്കി​​​ലും ഗു​​​രു​​​ഭ​​​ക്തർ കാ​​​ര്യ​​​കാ​​​ര​​​ണ​​​സ​​​ഹി​​​തം തെ​​​റ്റ് മ​​​ന​​ി​​​ലാ​​​ക്കി ​​ഓം ശ്രീ​​​നാ​​​രാ​​​യ​​ണ പ​​​ര​​​മ​​​ഗു​​​ര​​​വേ ന​​​മഃ എ​​​ന്ന ഗു​​​രു​​​വി​​​ന്റെ പ​​​ര​​​മ​​​പ​​​വി​​​ത്ര​​​മാ​​യ മൂ​​​ല​​​മ​​​ന്ത്രം ജ​​​പിക്കാൻ തു​​​ട​​​ങ്ങു​​​ക. ന​​​മ്മ​​​ളെ ന​​​മ്മ​​​ളാ​​​ക്കി​​​ത്തീർ​​​ത്ത​​- സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യും വി​​​ദ്യാ​​​ഭ്യാ​​​സ​​​പ​​​ര​​​മാ​​​യും ആ​​​ദ്ധ്യാ​​​ത്മി​​​ക​​​മാ​​​യും - സം​​​സ്​​കൃ​​ത ​​മ​​​ല​​​യാ​​ള ത​​​മി​​​ഴ് കൃ​​​തി​​​ക​​​ളി​​​ലൂ​​​ടെ സൂ​​​ത്ര​​​കർ​​​ത്താ​​​വാ​​​യും ഭാ​​​ഷ്യ​​​കാ​​​ര​​​നാ​​​യും മ​​​ന്ത്ര​​​ദ്ര​​​ഷ്​​ടാ​​​വാ​​​യും ക​​​വി​​​യാ​​​യും ത​​​പ​​​സ്വി​​​യാ​​​യും വർ​​​ത്തി​​​ച്ച അ​​​നു​​​ക​​​മ്പ​​​യു​​​ടെ കാ​​​രു​​​ണ്യ​​​ത്തി​​​ന്റെ നി​​​റ​​​കു​​​ട​​​മാ​​​യി​​​രു​​​ന്ന ശ്രീ​​​ഗു​​​രു​​​വി​​​നെ യ​​​ഥാർ​​​ത്ഥ​​​രീ​​​തി​​​യിൽ മ​​​നസിലാക്കാൻ ഒ​​​രേ ഒ​​​രു വ​​​ഴി​​​യേ​​​യു​​​ള്ളൂ. അ​​​ത് ഗു​​​രു​​​വിൽ ശ​​​ര​​​ണാ​​​ഗ​​​തി അ​​​ട​​​യു​​ക എ​​​ന്ന​​​താ​​​ണ്. ഞാൻ എ​​​ന്ന ഭാ​​​വം ഒ​​​ഴി​​​വാ​​​ക്കി ലാ​​​ളി​​​ത്യ​​​ത്തി​​​ന്റെ വ​​​ഴി സ്വീ​​​ക​​​രി​​​ക്കു​​​ക. ബാ​​​ലി​​​ശ​​​മാ​​യ ചർ​​​ച്ച​​​ക​​​ളും ചി​​​ന്ത​​​ക​​​ളും അ​​​മൂ​​​ല്യ​​​മാ​​യ മ​​​നു​​​ഷ്യ​​​ജ​​​ന്മ​​​ത്തെ ന​​​ശി​​​പ്പി​​​ക്കു​​​ക​​​യേ ഉ​​​ള്ളൂ. അ​​​തു​​​കൊ​​​ണ്ട് അ​​​പൂർ​​​വ​​​മാ​​​യി ല​​​ഭി​​​ച്ച മ​​​നു​​​ഷ്യ​​​ജ​​​ന്മ​​​ത്തെ പ്ര​​​ണ​​​വ​​​മു​​​ണർ​​​ന്ന് പി​​​റ​​​പ്പൊ​​​ഴി​​​ഞ്ഞ് വാ​​ണ ശ്രീ​​​ഗു​​​രു​​​വി​​​ന്റെ സേ​​​വ​​​യ്​​ക്കാ​​​യി ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്താം. ശ്രീ​​​ഗു​​​രു​​​വി​​​ന്റെ അ​​​നു​​​ഗ്ര​​​ഹ​​​ത്തി​​​നാ​​​യി ഒ​​​രു​​​മി​​​ച്ച് പ്രാർ​​​ത്ഥി​​​ക്കാം.

Saturday, July 14, 2018


IMPORTANT NOTICE

*IMPORTANT NOTICE*

*Family visit*.

 Family visit of CHANDRAPUR Area by 
SNDP  Yogam Branch 3454 is scheduled today.
 i.e o n 15/07/2018*
നിയതബ്രഹ്മചര്യാന്തേ ന ഗാര്‍ഹസ്ഥ്യം യദീഹതേ ആജീവമോചനം വര്‍ണ്ണീ സുഖം ഗുരുകുലേ വസേത് 
________________________________
ബ്രഹ്മചര്യാശ്രമം കഴിഞ്ഞാല്‍ ഗൃഹസ്ഥാശ്രമത്തെ ഇഷ്ടപ്പെടാത്ത ബ്രഹ്മചാരി ജീവിതാവസാനം വരെ ഗുരുവിനോടു കൂടി ഗുരുകുലാശ്രമത്തില്‍ തന്നെ താമസിക്കണം.

 - ശ്രീനാരായണഗുരു


മതസാഹിത്യം നല്ലതെന്നു പറയുന്ന മതം അനുഷ്ഠിക്കുന്നവരുടെ ആചാരം നന്നല്ലല്ലോ. അപ്പോള്‍ മതസാഹിത്യം എങ്ങനെയിരുന്നാലും മനുഷ്യന്‍ ദുഷിച്ചാല്‍ ഫലമില്ല. മനുഷ്യന്‍ നന്നാകണം. ജാതി പോകണം. പ്രവൃത്തിയിലും വാക്കിലും വിചാരത്തിലും ശുദ്ധിവേണം. ക്രിസ്തുമതത്തിലും മുഹമ്മദുമതത്തിലും എങ്ങും മാറ്റമില്ല.

 - ശ്രീനാരായണഗുരു
🔥ശ്രീനാരായണഗുരുവിലൂടെ🔥


                      🕉

ചോദ്യം :

(a) നാരായണഗുരു കോടതികളിൽ ഹാജരാകേണ്ടതില്ല എന്നുള്ള ഉത്തരവ് ഇറങ്ങിയ വർഷം ഏതു..?

1904

(b) ഏതു സാഹചര്യത്തിലാണ് തിരുവിതാംകൂർ ഗവണ്മെന്റ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്..?

നാഗർകോവിൽ ചിന്മയസ്വരൂപാനന്ദസ്വാമികൾ അരുവിപ്പുറം ക്ഷേത്രത്തിലേക്ക് എഴുതിക്കൊടുത്തിരുന്ന ധർമ്മസ്വത്തുക്കളെക്കുറിച്ചു നാഗർകോവിൽ ജില്ലാകോടതിയിൽ  നടന്ന കേസ്സിൽ നാരായണഗുരു കോടതിയിൽ ഹാജരാകാത്തതുകൊണ്ട് കേസ്സിന്റെ വിധി അരുവിപ്പുറം ക്ഷേത്രത്തിനു ദോഷകരമായിത്തീർന്നു. ഇത് അറിഞ്ഞ ശ്രീമൂലംതിരുന്നാൾ മഹാരാജാവ് തിരുമനസ്സിന്റെ ആജ്ഞപ്രകാരം അന്നത്തെ തിരുവിതാംകൂർ ഗവണ്മെന്റ് ശ്രീനാരായണഗുരു കോടതികളിൽ ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കിക്കൊണ്ട് ഒരു ഉത്തരവ് പുറപ്പെടുവിച്ചു.

ചരിത്രം പരിശോധിച്ചാൽ ആത്മജ്ഞാനം നേടി അധോമുഖരായ ജനങ്ങളെ ഉയർത്താൻ സമൂഹത്തിലേക്ക് ഇറങ്ങിവന്നവർക്കെല്ലാം ധാരാളം ക്ലേശങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് എന്ന് നമുക്ക് കാണാൻ കഴിയും. മുഹമ്മദ് നബിക്കു ബദർ യുദ്ധം ചെയ്യേണ്ടിവരെ വന്നിട്ടുണ്ട്. യേശുദേവന് അവസാനം കൊടിയ പീഡനം സഹിച്ചു മുൾക്കിരീടം പേറി കുരിശുമരണം വരിക്കേണ്ടിവന്നു. ശ്രീബുദ്ധന് വിഷം കഴിച്ചു മഹാസമാധി പ്രാപിക്കേണ്ടിവന്നു. ഓഷോ slow poison ശരീരത്തിൽ കുത്തിവച്ചു അവസാനം ശരീരം ഉപേക്ഷിച്ചു. എന്നാൽ നാരായണഗുരുവിനു  എതിരായി കോടതിയിൽ കേസ് വന്നപ്പോൾ "നാരായണഗുരുവിനെ കോടതിയിൽ കയറ്റി വിചാരണ ചെയ്യുവാൻ പാടുള്ളതല്ല" എന്നു വിളംബരം പുറപ്പെടുവിക്കുകയാണ്   സവർണ്ണ മേധാവിത്വം കൊടികുത്തി വാഴുന്ന കാലത്തു സവർണ്ണരായ ഭരണാധികാരികൾ പോലും ചെയ്തത്. ലോകചരിത്രത്തിൽ ഏതെങ്കിലും ഒരുമഹാത്മാവിനു ഇത്തരത്തിൽ ഒരു ബഹുമതി കിട്ടിയിട്ടുണ്ടങ്കിൽ അത് നാരായണഗുരുവിനു മാത്രമാണ്.

ഗുരുവിന്റെ മഹത്വം തിരിച്ചറിഞ്ഞവരെല്ലാം സവർണ്ണരായിരുന്നു എന്ന് നിർമത്സരബുദ്ധിയോടെ ചരിത്രം പരിശോധിച്ചാൽ നമുക്ക് അറിയാൻ കഴിയും. ഗുരുവിനെ പ്രകീർത്തിച്ചു ഓം ബ്രഹ്മണേ മൂർത്തിമതെ എന്ന് ആദ്യം ഗാനം ചെയ്തതും ഗുരുവിനെ പൂജിക്കാൻ 108 മന്ത്രങ്ങൾ അടങ്ങുന്ന ഗുരുപുഷ്പാഞ്ജലി മന്ത്രം എഴുതിയതും ഈഴവരല്ല. ഗുരുനിന്ദ കാണിക്കാൻ നമ്മൾ മുന്നിരയിലുണ്ടായിരുന്നുതാനും.അത് ഇന്നും തുടർന്നുപോരുന്നു. തിരുവിതാംകൂർ മഹാറാണി ഗുരുവിന്റെ എഴുന്നള്ളത്തു കാണാൻ ശിവഗിരിക്കടുത്തുള്ള കൊട്ടാരംവക guest housil രഹസ്യമായി പോയി കാത്തുനിന്നു ഗുരുവിന്റെ ദർശനം നേടിയിട്ടുണ്ട് എന്ന് വായിച്ചിട്ടുണ്ട്. വേദങ്ങളും, ഉപനിഷത്തുകളും ,ശാസ്ത്രങ്ങളും അറിയാമായിരുന്ന സവർണ്ണരായ തിരുവിതാംകൂർ ഭരണാധികാരികൾ ഗുരുവിന്റെ മഹത്വം വേണ്ടവണ്ണം  അറിഞ്ഞിരുന്നു എന്ന് നമുക്കു ഈ ഉത്തരവിലൂടെ സംശയഭേദമന്യേ മനസ്സിലാക്കാവുന്നതാണ്. അതെ..സത്യമൂർത്തിയായ ഗുരു കോടതിയിൽ ഹാജരായി സത്യം ബോധിപ്പിക്കണ്ട സാഹചര്യം ഒരിക്കലും ഉണ്ടാകാൻ പാടില്ലെന്ന് അന്നു വിവേകമുള്ള  ഭരണാധികാരികൾ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

നാരായണഗുരുവിന്റെ സന്ദേശം ഉൾക്കൊണ്ടു അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരെ ജാതിസൂചകപേര് സ്വന്തം പേരിൽ നിന്നും ഒഴിവാക്കിയ ഭാരതകേസരി ശ്രീ മന്നത്തുപദ്മനാഭന്റെ നേതൃത്വത്തിൽ നടന്ന സവർണ്ണജാഥ ശിവഗിരിയിലെത്തി നാരായണഗുരുവിനെ പ്രദക്ഷിണംവച്ചു നമസ്കരിച്ചതും ഇവിടെ പ്രസ്താവ്യമാണ്.

ഇന്നും മാടനെയും ചുടലമാടനെയും പൂജിച്ചു സർപ്പംതുള്ളലും കുരുതിയും നടത്തി പൊങ്കാലയിട്ടു നടക്കുന്ന ശ്രീനാരായണീയർ എന്ന് അവകാശപ്പെടുന്ന നാം ഗുരുവിന്റെ മധുമധുരമാം മാരി കോരിച്ചൊരിയുന്ന ജ്ഞാനാമൃതങ്ങളെ അറിയാതെ അനുഷ്ഠിക്കാതെ അനുസന്ധാനം ചെയ്യാതെ , മനസ്സിനെ ഉയർത്താതെ വീണ്ടും അധമജീവിതം നയിക്കുന്നുവെങ്കിൽ അത് നിങ്ങളുടെ തീരുമാനം മാത്രമാണ്. മാറേണ്ടത് നിങ്ങളാണ്. നിങ്ങളുടെ മനസ്സിൽ നിന്ന് ദുരാചാരങ്ങളുടെ സംസ്കാരം പറിച്ചെറിയാൻ നിങ്ങൾക്ക് മാത്രമേ സാധിക്കൂ. അതിനു സ്വയം മനസിനെ പരിശീലിപ്പിച്ചെങ്കിലേ അത് സാധ്യമാകൂ.

🔥അസതോമാ സദ്ഗമയ🔥