SNDP YOGAM Br.3454 Nagpur.

Sree Narayana Dharma Paripalana Yogam Branch No:.3454, NAGPUR. Blogged by , K.K.JAYAN.


Friday, September 21, 2018

ശ്രീ​നാ​രാ​യണ ഗു​രു​ദേ​വ​ന്റെ ജീ​വി​ത​ത്തി​ന്റെ അ​വ​സാ​ന​ത്തെ 17 സം​വ​ത്സ​രം ഗു​രു​വി​നോ​ടൊ​പ്പം ക​ഴി​യു​വാ​നും ആ മ​ഹ​ത് ജീ​വി​ത​ത്തി​ന്റെ പ​രി​സ​മാ​പ്തി കു​റി​ച്ച മ​ഹാ​സ​മാ​ധി​ക്കും ദൃ​ക്സാ​ക്ഷി​യാ​കു​വാ​നും അ​വ​സ​രം ല​ഭി​ച്ച യ​ശ്ശഃ​ശ​രീ​ര​നായ വി. ഭാർ​ഗ​വൻ വൈ​ദ്യ​രു​ടെ വാ​ക്കു​ക​ളിൽ ന​മു​ക്ക് ശ്ര​ദ്ധി​ക്കാം. ഭാർ​ഗ​വ​ന്റെ 8​-ാ​മ​ത്തെ വ​യ​സിൽ ഗു​രു​വി​നൊ​പ്പം കൂ​ടി. 25​-ാം വ​യ​സി​ലാ​ണ് ഗു​രു​വി​ന്റെ മ​ഹാ​സ​മാ​ധി.
ഭാർ​ഗ​വൻ വൈ​ദ്യൻ അ​ന്ത​രി​ക്കു​ന്ന​തി​ന് നാ​ലു​വർ​ഷം മുൻ​പ് ഒ​രു ദി​വ​സം, ഗു​രു​ഭ​ക്ത​നായ തൃ​ക്കു​ന്ന​പ്പുഴ രാ​ജൻ വാ​ലു​ചി​റ​യു​മൊ​ത്ത് ഈ ലേ​ഖ​കൻ, തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ഡ്വ. തൈ​ക്കാ​ട് ജി. ജ​യ​കു​മാ​റി​ന്റെ ഭ​വ​ന​ത്തിൽ വ​ച്ച് വി. ഭാർ​ഗ​വൻ വൈ​ദ്യ​നു​മാ​യു​ള്ള സു​ദീർ​ഘ​മായ ഗു​രു​ദേ​വ​ന്റെ ബ​ന്ധ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യു​ണ്ടാ​യി. പ്ര​സ്തുത സം​ഭാ​ഷ​ണ​ത്തി​ന്റെ നാ​ലു മ​ണി​ക്കൂർ ദൈർ​ഘ്യ​മു​ള്ള ടേ​പ്പ് ഇ​ന്നും ഞാ​നൊ​രു നി​ധി പോ​ലെ സൂ​ക്ഷി​ക്കു​ന്നു​മു​ണ്ട്. മാ​ത്ര​മ​ല്ല 1994 സെ​പ്തം​ബർ 21​ന് അ​ത് പൂർ​ണ​മാ​യി​ത്ത​ന്നെ കേ​ര​ള​കൗ​മു​ദി എ​ഡി​റ്റ് പേ​ജിൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യു​മു​ണ്ടാ​യി.

90 വർ​ഷം മുൻ​പ് ആ ദി​വ​സം
വൈ​ദ്യർ ചി​ത്രീ​ക​രി​ച്ച​തി​ങ്ങ​നെ:

ഗു​രു​ദേ​വൻ അ​സു​ഖ​കാ​ല​ത്ത് ശി​വ​ഗി​രി​യി​ലെ മു​ക​ളി​ലു​ള്ള സ​ത്ര​ത്തി​ലാ​ണ് കൂ​ടു​ത​ലും വി​ശ്ര​മി​ച്ചി​രു​ന്ന​ത്. '​'​അ​ടു​ത്ത വ്യാഴ ഹോ​ര​യ്ക്ക് ഗു​രു​വി​നു പോ​കാൻ സ​മ​യ​മാ​ണ​ല്ലോ​?' എ​ന്ന് ശി​ഷ്യ​ന്മാ​രോ​ടു ക​ല്പി​ച്ചു. സ​മാ​ധി​ക്ക് 5 ദി​വ​സം മു​മ്പാ​ണ് വൈ​ദിക മ​ഠ​ത്തി​ലേ​ക്കു വ​രു​ന്ന​ത്. സ്വാ​മി​ക​ളു​ടെ ക​ല്പ​ന​യ​നു​സ​രി​ച്ച് അ​ന്നു മു​തൽ സാ​ധു​ക്കൾ​ക്ക് സ​ദ്യ ന​ട​ക്കു​ക​യാ​ണ്. സ​മാ​ധി ദി​വ​സ​മ​ടു​ത്തു എ​ന്ന സൂ​ചന ല​ഭി​ച്ച സ​ന്യാ​സി​മാർ മ​ധു​ര​യിൽ നി​ന്ന് കർ​പ്പൂ​ര​പ്പാ​ളി​ക​ളും മ​റ്റും വ​രു​ത്തി​യി​രു​ന്നു. ക​ന്നി 5​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ജ്ഞാ​ന​വാ​സി​ഷ്ഠം വാ​യി​ക്കു​വാൻ ഗു​രു ക​ല്പി​ച്ചു. ഗു​രു​വി​ന്റെ മു​റി​യു​ടെ വാ​തിൽ​ക്ക​ലി​രു​ന്ന് വി​ദ്യാ​ന​ന്ദ സ്വാ​മി ജീ​വ​ന്മു​ക്തി​ക​ളു​ടെ ഭാ​ഗം വാ​യി​ക്കു​ക​യാ​ണ്. അ​പ്പോൾ, ഗു​രു​വി​നു സ​മീ​പം അ​ച്യു​താ​ന​ന്ദ സ്വാ​മി​ക​ളും (​സ​ഹോ​ദ​ര​ന​യ്യ​പ്പ​ന്റെ അ​മ്മാ​വൻ) ഭാർ​ഗ​വ​നും മാ​ത്ര​മേ​യു​ള്ളൂ. തൃ​പ്പാ​ദ​ങ്ങൾ ത​നി​യേ എ​ഴു​ന്നേ​റ്റ്, ഏ​താ​ണ്ട് പ​ത്മാ​സ​ന​ത്തിൽ ക​ട്ടി​ലിൽ ഇ​രു​ന്നു​കൊ​ണ്ട് '​'​ന​മു​ക്കി​പ്പോൾ സു​ഖം തോ​ന്നു​ന്നു​'' എ​ന്ന് ക​ല്പി​ച്ച​തും ഒ​രു മി​ന്നൽ പോ​ലെ തോ​ന്നു​ക​യും ചെ​യ്തു. ഭൗ​തിക ദേ​ഹ​ത്തെ തൊ​ട്ട​ടു​ത്തു നി​ന്ന അ​ച്യു​താ​ന​ന്ദ സ്വാ​മി താ​ങ്ങു​ന്ന​താ​യി ക​ണ്ടു. '​'​അ​യ്യോ എ​ന്റെ സ്വാ​മീ' ഭാർ​ഗ​വൻ നി​ല​വി​ളി​ച്ചു. അ​ച്യു​താ​ന​ന്ദ സ്വാ​മി വി​ല​ക്കി. ക​ര​ഞ്ഞു​കൊ​ണ്ട് ഭാർ​ഗ​വൻ മു​റി​ക്കു പു​റ​ത്തു ക​ട​ക്കു​മ്പോൾ, ഡ്രൈ​വർ ജ​നാർ​ദ്ദ​നൻ ക​ണ്ണീർ വാർ​ക്കു​ന്നു. വി​വ​ര​മ​റി​യി​ക്കു​വാൻ ഭാർ​ഗ​വൻ താ​ഴേ​ക്ക് ഓ​ടി​യി​റ​ങ്ങു​മ്പോൾ, ശി​വ​ഗി​രി ഹൈ​സ്കൂ​ളി​ലെ മുൻ​ഷി വി​ദ്വാൻ വി.​പി. നാ​രാ​യ​ണൻ എ​തി​രേ വ​രു​ന്നു. ആം​ഗ്യം കാ​ട്ടി​യാ​ണ് ഭാർ​ഗ​വൻ സ​മാ​ധി വി​വ​ര​മ​റി​യി​ച്ച​ത്. പി​ന്നെ വി​ദ്വാൻ നാ​രാ​യ​ണ​നാ​ണ് സ​മാ​ധി വി​വ​രം ലോ​ക​ത്തെ അ​റി​യി​ച്ച​ത്. അ​തോ​ടെ എ​ല്ലാ ജ​ന​ങ്ങ​ളും ശി​വ​ഗി​രി​യി​ലേ​ക്കാ​യി. വ​ന​ജാ​ക്ഷി മ​ന്ദി​ര​ത്തിൽ പ്ര​ത്യേക സം​വി​ധാ​ന​മു​ണ്ടാ​ക്കി രാ​ത്രി എ​ട്ട് മ​ണി​യോ​ടെ ഗു​രു​വി​ന്റെ ഭൗ​തി​ക​ദേ​ഹം അ​വി​ടേ​ക്കു മാ​റ്റി.
നേ​ര​ത്തേ ഗു​രു​വി​ന്റെ സാ​ന്നി​ദ്ധ്യ​ത്തിൽ ത​ന്നെ സ​മാ​ധി മ​ണ്ഡ​പ​ത്തി​ന് കാ​ശി സി​ദ്ധൻ ക​ല്ലി​ട്ട നിർ​ദ്ദി​ഷ്ട സ്ഥ​ല​ത്ത് പ​തി​നാ​റ​ടി ആ​ഴ​ത്തിൽ കു​ഴി​യെ​ടു​ത്താ​ണ് സ​മാ​ധി​യി​രു​ത്തി​യ​ത്. കു​രു​മു​ള​ക്, ഉ​പ്പ്, കർ​പ്പൂ​രം, മ​ണൽ ഇ​വ​യാ​ണ് കു​ഴി​മൂ​ടാ​നു​പ​യോ​ഗി​ച്ച​ത്. ത​ല​യു​ടെ ഭാ​ഗം കൂ​വ​ള​ത്തില കൊ​ണ്ടാ​ണ് പൊ​തി​ഞ്ഞ​ത്. ഒൻ​പ​തു ദി​വ​സം ക​ഴി​ഞ്ഞ​പ്പോൾ മൂ​ടി​ക്ക​ല്ലു​വ​ച്ചു.

(​ ലേ​ഖ​കൻ എ​സ്.​എൻ.​ഡി.​പി യോ​ഗം മുൻ അ​സി. സെ​ക്ര​ട്ട​റി​യാ​ണ് ഫോൺ: 8281310232. )

SUBSCRIBE KAUMUDY :