SNDP YOGAM Br.3454 Nagpur.

Sree Narayana Dharma Paripalana Yogam Branch No:.3454, NAGPUR. Blogged by , K.K.JAYAN.


Sunday, February 25, 2018

ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠിച്ച  ഏറ്റവും വലിയ ക്ഷേത്രം . ഗോകർണ്ണനാഥ ക്ഷേത്രം. ചില ദൃശ്യങ്ങൾ.

കർണ്ണാടക സംസ്ഥാനത്തെ മംഗലാപുരം ജില്ലയിലെ കുദ്രോളിയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം  പുരോഗമന ആശയങ്ങളുടെയും അത്ഭുതങ്ങളുടെയും മനുഷ്യ സൗഹാർദ്ദങ്ങളുടെയും സാമൂഹ്യ സമത്വത്തിന്റയും സ്ത്രീ സമത്വത്തിന്റെയും ഉത്തമമായ ദൃഷ്ടാന്തമായ് നിലകൊള്ളുന്ന ക്ഷേത്ര സമുച്ചയം ആണ്.

വിധവകളായ സ്ത്രികളും ജാതിഭേധമില്ലാതെ
പൂജാദി കർമ്മങ്ങൾ ചെയ്യുന്നു. ശിവൻ മുഖ്യപ്രതിഷo (ഗുരുദേവ കരങ്ങളാൽ) ആയ ഇവിടെ സരസ്വതി, ദുർഗ്ഗ, പാർവ്വതി ,മുരുകൻ, ഗണപതി, കൃഷ്ണൻ, ഹനുമാൻ തുടങ്ങി നിരവധി ദേവതാ സങ്കല്പങ്ങളിൽ പ്രതിഷ്Oകൾ.ഉണ്ട്.
 .
ഗുരുദേവനു പൂജ ചെയ്തു കൊണ്ടാണ് ഇവിടുത്തെ ഒരു ദിവസം ആരംഭിക്കുന്നത്.
ഗുരുദേവനെ പരമ ദൈവമായ് ആരാധിക്കുന്ന കന്നടക്കാർ കോടികൾ വിലമതിക്കുന്ന ര ന് ത കിരീടം ചൂടി പൂജകൾ ചെയ്യുന്നു എന്ന ഒരു സവിശേഷത കൂടി ഇവിടെ ഉണ്ട്.

ഉപ്പു വെള്ളം മാത്രം നിറഞ്ഞ കടലോരത്തു ഗുരുദേവൻ നിർദ്ദേശിച്ച സ്ഥലത്തു നിർമ്മിച്ച കിണറിൽ (മണിക്കിണർ) ശുദ്ധജലം ലഭിയ്ക്കു യും ക്ഷേത്രാവശ്യത്തിനു മുഴുവൻ ഉപയോഗിക്കുന്നതും ഇന്നും അത്ഭുതകരമാണ്.

ഇവിടുത്തെ പ്രസാദമായ് ചക്കര കാപ്പി ആണു കൊടുക്കുന്നത്.മാറാ  രോഗത്തിനു അടിപ്പെട്ട ഒരു ബാലികയെ ഗുരുദേവന്റെ സന്ദർശനവേളയിൽ അവിടുത്തുകാർ തൃപ്പാദസന്നിധിയിൽ എത്തിക്കുകയും ഗുരുദേവൻ കൊടുത്ത മരുന്നു കാപ്പിയാൽ സുഖപ്പെടുകയും ചെയ്തു. ഇന്നും മരുന്നു കാപ്പി ഇവിടെ മുഖ്യ പ്രസാദമാണ്.

.മൈസൂറിലെ ഏറ്റവും വലിയ ആഘോഷമായ ദസ്റ ഇവിടുത്തുകാർ ദേശീയ ആഘോഷമാക്കി ഈ ക്ഷേത്രത്തിൽ കൊണ്ടാടുന്നു.വിദേശികൾ ഉൾപ്പടെ ലക്ഷകണക്കിനു ജനങ്ങൾ ഈ സന്നിധിയിൽ ഒത്തുചേരുന്നു.

ഗുരുദേവ ദർശനങ്ങൾ കർണ്ണാടകത്തിൽ പ്രചരിപ്പിക്കുന്നതിൽ ഈ ക്ഷേത്രം മുഖ്യപങ്കുവഹിക്കുന്നു.

അൻപത് ഏക്കർ ചുറ്റളവിൽ കടലോരത്തു സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്ര സമുച്ചയത്തോടു ചേർന്നു ഒരു വനം സൃഷ്ടിച്ചു സംരക്ഷിക്കുന്നത് അത്ഭുതവും കൗതുകവും ആഹ്ളാദവും ജനിപ്പിക്കുന്നു.
നിരവധി സ്ക്കൂളുകളും കോളേജുകളും ഈ അമ്പലത്തിന്റെ കീഴിൽ ഗുരുദേവന്റെ പേരിൽ പ്രവർത്തിക്കുന്നു.

ശിവഗിരിയെ ആത്മീയ കേന്ദ്രമായ് കാണുന്ന ഇവിടുത്തുകാർ ശിവഗിരി തീർത്ഥാടകരായ് ദിനം പ്രതി വന്നു ചേരുന്നു

ശിവഗിരിയിൽ പോകുന്നതു പോലെ പോയ് കാണേണ്ട പുണ്യ സങ്കേതം.

No comments: